ഭാവതലം

ചിന്തകൾക് തുരങ്കം വെച്ച
ഭാവനകളിൽ നിന്ന്,
വാക്കുകൾക്കു പാര വെച്ച
വൃത്തങ്ങളിൽ നിന്ന്,
വികാരങ്ങളെ വ്രണപ്പെടുത്തിയ അലങ്കാരങ്ങളിൽ നിന്ന്,
ഭാവങ്ങളിൽ വിഷം കലർത്തിയ
വർണനകളിൽ നിന്ന്
ഞാൻ ഓടിയൊളിച്ചത്…
കാലിടറി വീണ ചില
വരികൾകിടയിലായിരുന്നു….

Rafeekm

Leave a comment

Design a site like this with WordPress.com
Get started